വത്തിക്കാന്‍ സിറ്റി: അമ്മായിയമ്മയുമായി അടുപ്പം സ്ഥാപിക്കണമെന്നും കാരണം അവരാണ് നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിനെ നല്‍കിയതെന്ന് ഓര്‍മ്മിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.ബൈബിളിലെ രത്്നമെന്ന് വിശേഷിപ്പിക്കുന്ന റൂത്ത് എന്ന പുസ്തകത്തെ ആസ്പദമാക്കി പൊതുദര്‍ശനവേളയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ.
ഒരു സാത്താനെപോലെയാണ് അമ്മായിയമ്മമാരെ പൊതുവെ കാണുന്നത്. അതുപോലെ വളരെ അസന്തുഷ്ടി നിറഞ്ഞവരായും. ഇങ്ങനെയൊരു ചിന്ത ശരിയല്ല. അമ്മായിയമ്മ നിങ്ങളുടെ ഭര്‍ത്താവിന്റെ അമ്മയാണ്. നിങ്ങളുടെ ഭാര്യയുടെ അമ്മയാണ്. അമ്മായിയമ്മ അമ്മയാണ്, പ്രായം ചെന്നവളാണ്. വല്യമ്മമാര് തങ്ങളുടെ പേരക്കുട്ടികളെ കാണുന്നത് എത്രയോ സന്തോഷത്തോടെയാണ്.അവരുടെ സ്വന്തം മക്കളെപോലെയാണ് കാണുന്നത്. അവരിലൂടെ വല്യമ്മമാര് വീണ്ടും ജീവിക്കുന്നു.
അമ്മായിയമ്മയുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയുള്ളതാണ് എന്ന് സ്വയം വിലയിരുത്തുക. ചില നേരങ്ങളില്‍ അവര്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. അവര്‍ക്കും കുറവുകളുണ്ടാകാം. അവരെ നേരെയാക്കിയെടുക്കാന്‍ സഹായിക്കുക. അമ്മായിയമ്മമാരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക. അവരുടെ വാര്‍ദ്ധക്യകാലം സന്തോഷഭരിതമാക്കുക.
അതുപോലെ അമ്മായിയമ്മമാരേ നിങ്ങളുടെ നാവ് സൂക്ഷിച്ചുപയോഗിക്കുക, പലപ്പോഴും അതിന്റെ ദുരുപയോഗം പല മോശപ്പെട്ട പാപങ്ങള്‍ക്കും കാരണമാകുന്നു.അതുകൊണ്ട് ജാഗ്രതയുണ്ടായിരിക്കുക. പാപ്പ പറഞ്ഞു.
Nalla varthakal very good