മദര്‍ തെരേസയുടെ ചിത്രം ഇലക്ഷന്‍പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ സന്യാസിനികള്‍


ഇന്‍ഡ്യാന: മദര്‍ തെരേസയുടെയോ സമാനമായ ചിത്രങ്ങളോ ഇലക്ഷന്‍ പര്യടനത്തില്‍ ഉപയോഗിക്കരുതെന്ന് മിഷനറിസ് ഓഫ് ചാരിറ്റിയുടെ അഭിഭാഷകന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് ആവശ്യപ്പെട്ടു. ഇന്‍ഡ്യാനയുടെ അഞ്ചാമത് കോണ്‍ഗ്രെസനല്‍ ഡിസ്ട്രിക് പ്രതിനിധിയായി മത്സരിക്കുന്ന ഡോ. ചുക്ക് ഡയറ്റ്‌സെനിനോടാണ് അഭിഭാഷകന്‍ വഴി മിഷനറീസ് ഓഫ് ചാരിറ്റി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

മദര്‍ തെരേസയുടെ അനാഥാലയത്തില്‍ ഒരു രോഗിയെ ഡോക്ടര്‍ ചുക്ക് ഡയറ്റെസെന്‍ ശുശ്രൂഷിക്കുന്നതും മദര്‍ തെരേസ അത് നോക്കിനില്ക്കുന്നതുമായ ചിത്രമാണ് ഇലക്ഷന്‍ പര്യടനത്തിനായി സ്ഥാനാര്‍ത്ഥി ഉപയോഗിച്ചിരിക്കുന്നത് താന്‍ മദര്‍ തെരേസയുടെ ഓര്‍ഫനേജില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ടെന്നും ഒരിക്കലും താങ്കളുടെ രോഗിയെ ഉപേക്ഷിക്കരുതെന്നും മദര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും വോയ്‌സ് ഓവറായി പ്രചരണത്തില്‍ അദ്ദേഹം ഉപയോഗിക്കുന്നുമുണ്ട്.

രാഷ്ട്രീയമായ കാര്യങ്ങള്‍ക്ക് വേണ്ടി മദര്‍ തെരേസയുടെ പേരോ ചിത്രങ്ങളോ ഉപയോഗിക്കരുതെന്നാണ് മിഷനറിസ് ഓഫ് ചാരിറ്റി സന്യാസിനികളുടെ നിലപാട്.തന്റെജീവിതകാലത്ത് മദര്‍ ഒരിക്കലും തന്റെ പേരോ ചിത്രങ്ങളോ രാഷ്ട്രീയകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.