കൊളംബിയ: അമിതവേഗത്തില്‍ വന്ന മോട്ടോര്‍ ബൈക്ക് ദേവാലയവാതില്‍ ഇടിച്ചുതകര്‍ത്തു. കൊളംബിയായിലെ ബോഗോട്ടയിലെ ഔര്‍ ലേഡി ഓഫ് വാല്‍വാനേറ ദേവാലയവാതിലാണ് തകര്‍ക്കപ്പെട്ടത്. ജൂലൈ 25 ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം.
തടിവാതില്‍ തകര്‍ത്ത് ബൈക്ക് അള്‍ത്താരയുടെ സമീപം വരെയെത്തി. ബൈക്ക് യാത്രക്കാരന് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.