സീറോ മലബാര്‍ സഭ സിനഡിന് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് തുടക്കം

കാക്കനാട്: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയുടെ മുപ്പതാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം ഇന്ന് വൈകുന്നേരം മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020, 2021 വര്‍ഷങ്ങളില്‍ നടത്തിയ മൂന്ന് ഓണ്‍ലൈന്‍ സിനഡ് സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പഴയതു പോലെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ചാണ് മെത്രാന്‍ സിനഡ് നടത്തുന്നത്.

ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 57 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കും. വിരമിച്ച 5 മെത്രാന്മാര്‍ അനാരോഗ്യം മൂലം സിനഡില്‍ പങ്കെടുക്കുന്നില്ല.

ഇന്ന് ആരംഭിക്കുന്ന സിനഡ് സമ്മേളനം 15 ാം തീയതി ശനിയാഴ്ച സമാപിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.