മൗണ്ട് സെന്റ് തോമസില്‍ ഫാ. കര്യാക്കോസ് മുണ്ടാടനും ഫാ.സെബാസ്റ്റ്യന്‍ തളിയനും നിരാഹാരസമരം; പോലീസ് വൈദികരെ കസ്റ്റഡിയിലെടുത്തു

കാക്കനാട്: മൗണ്ട് സെന്റ് തോമസില്‍ ഫാ. കുര്യാക്കോസ് മുണ്ടാടനും ഫാ. സെബാസ്റ്റ്യന്‍ തളിയനും സത്യാഗ്രഹമനുഷ്ഠിച്ചു. നാലു വൈദികര്‍ക്കെതിരെയുള്ള നടപടിക്കെതിരെയും പള്ളികള്‍ അടച്ചിട്ട് ദൈവജനത്തിന് വിശുദ്ധ കുര്‍ബാന നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചുമാണ് സത്യാഗ്രഹം. മൗണ്ട് സെന്റ് തോമസിലെ ആസ്ഥാന കാര്യാലയത്തിന്റെ സ്വീകരണമുറിയിലാണ് സത്യാഗ്രഹം.

പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ കണ്ട് വ്യക്തിപരമായി സംസാരിച്ചതിന് ശേഷവും മൗണ്ട് സെന്റ് തോമസില്‍ നിന്ന് മടങ്ങാന്‍ തയ്യാറാകാതെ പാര്‍ലറില്‍ ഇരിക്കുകയും നിരാഹാരസമരം ആരംഭിക്കുകയാണെന്ന് തത്സമയം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയും ഈ സാഹചര്യത്തില്‍ സീറോ മലബാര്‍സഭയുടെ സിനഡ് സമ്മേളനം നടക്കുന്നതിനാലുംകൂരിയായുടെ ശാന്തമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നതിനാലും ഇവിടെ നിരാഹാരമിരിക്കാന്‍ അനുവദിക്കാനാകില്ലെന്ന് അറിയിച്ച് നിയമപാലകര്‍ അവരെ മാറ്റുകയുണ്ടായിയെന്നും ഫാ.ഡോ ആന്റണി വടക്കേക്കര വി.സി പ്രസ്താവനയില്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.