മനുഷ്യക്കടത്ത്: 64 എത്യോപ്യക്കാര്‍ ശ്വാസം മുട്ടി മരിച്ചതായി മൊസംബിക്ക് മെത്രാന്മാര്‍

വത്തിക്കാന്‍ സിറ്റി: മനുഷ്യത്വരഹിതമായ മനുഷ്യക്കടത്തിന്റെ ദാരുണമായ ഒരു മുഖം കൂടി വ്യക്തമാക്കിയിരിക്കുകയാണ് മൊസംബിക്കിലെ മെത്രാന്മാര്‍. മനുഷ്യക്കടത്തിന്റെ ഭാഗമായി 64 എത്യോപ്യക്കാര്‍ മരണമടഞ്ഞതായി അവര്‍ അറിയിച്ചു.

മാര്‍ച്ച് 24 നാണ് സംഭവം പുറംലോകം അറിയുന്നത്. മൊംസംബിക് ഇമിഗ്രേഷന്‍ അതോറിറ്റിയുടെ ഇടപെടല്‍ മൂലം ഒരു കണ്ടെ്‌യ്‌നര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അതില്‍ മനുഷ്യക്കടത്തിന്റെ ഇരകളായ 78 പേരെ കണ്ടെത്തിയത്. അതില്‍ 64 പേരും മരിച്ച നിലയിലായിരുന്നു. വെന്റിലേറ്റര്‍ ഇല്ലാത്ത വാഹനത്തില്‍ ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചത്.

മൃതദേഹങ്ങള്‍ ടെറ്റെ സെമിത്തേരിയില്‍ അടക്കം ചെയ്തു. അനധികൃതമായി എ്‌ത്യോപ്യന്‍ കുടിയേറ്റക്കാര്‍ എത്തുന്നതും അവര്‍ മരണമടയുന്നതും സാധാരണ സംഭവമായി മാറിക്കഴിഞ്ഞു.

അവശേഷിച്ച 14 പേരെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.