മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു

എറണാകുളം: ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തു.

ഹൈക്കോടതി നല്കിയ സമയപരിധി ഇന്ന് തീരാനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നടപടി. പള്ളിയില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗം വിശ്വാസികളെയും മൂന്ന് മെത്രാന്മാടക്കമുള്ളവരെയുമാണ് അറസ്റ്റ് ചെയ്ത് നീ്ക്കിയത്.

പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനായിരുന്നു പള്ളിയേറ്റെടുക്കല്‍ ചുമതല. ഒന്നരമണി്ക്കുര്‍ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ് സ്ത്രീകളടക്കമുളളവരെ പോലീസ് മുഴുവനാളുകളെയും പള്ളിയില്‍ നിന്ന് ഒഴിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.