മഹാരാഷ്ട്രയില്‍ ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. മാസ്‌ക്ക്, സാനിറ്റൈസര്‍, ടെംപറേച്ചര്‍ പരിശോധന എന്നിവയോടുകൂടിയായിരിക്കും പ്രവേശനം. മാര്‍ച്ച് മാസം മുതല്‍ മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

കോവിഡ് പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ 1.74 മില്യന്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ കോവിഡ് രോഗികളുടെ നിരക്കില്‍ കുറവു വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ തന്നെ ഇക്കാര്യത്തില്‍ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടു സംസാരിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ദീപാവലിക്ക് ശേഷം ഒമ്പതുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കാനും ആലോചനയുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.