തടങ്കലിലും സുവിശേഷം പ്രസംഗിച്ചതാണ് സെമിനാരി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് കുറ്റസമ്മതം

നൈജീരിയ: സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിലിരിക്കെ ഭീകരര്‍ കൊലപ്പെടുത്തിയ മൈക്കല്‍ നന്‍ഡി എന്ന സെമിനാരിവിദ്യാര്‍ത്ഥിയെ ക്രൈസ്തവലോകം മറന്നുപോകാന്‍ സമയമായിട്ടില്ല. ഇപ്പോഴിതാ മൈക്കലിനെ കൊലപ്പെടുത്താന്‍ കാരണമായത് അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് ഭീകരരോട് പ്രഘോഷണം നടത്തിയതാണെന്ന് കുറ്റകൃത്യം നടത്തിയ ആള്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു.

മുസ്തഫ മുഹമ്മദ് എന്ന കുറ്റവാളിയാണ് ഡെയ്‌ലി സണ്‍ എന്ന നൈജീരിയന്‍ പത്രത്തിന് നല്കിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ തടങ്കലിലാക്കിയവരോട് യേശുക്രിസ്തുവിനെക്കുറിച്ച് മൈക്കല്‍ നിരന്തരം പ്രസംഗിച്ചുകൊണ്ടിരുന്നു. ഭീകരരോട് പോലും സുവിശേഷം പ്രഘോഷിക്കാന്‍ കാണിച്ച ധൈര്യം തങ്ങളെ ചൊടിപ്പിച്ചു. മൈക്കല്‍ പറയുന്നു.

ജനുവരി എട്ടിനാണ് കാഡുന ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് തോക്കുധാരികള്‍ മൈക്കലുള്‍പ്പടെ മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയത്.

യാത്രക്കാരെ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്ന 45 പേരടങ്ങുന്ന കൊള്ളസംഘത്തിന്റെ തലവനാണ് മുസ്തഫ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.