ക്രിസ്തുമതം സ്വീകരിച്ച മുന്‍ ഇമാമിനെ ആള്‍ക്കൂട്ടം കൊന്നു

ഉഗാണ്ട: ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ മുന്‍ ഇമാമിനെ മുസ്ലീം ആള്‍ക്കൂട്ടം ആക്രമിച്ചു കൊന്നു. യുസഫ് കിന്റു എന്ന 41 കാരനാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചത്.

സുവിശേഷപ്രവര്‍ത്തകരുമായുള്ള നിരന്തരസംവാദവും സുവിശേഷം കേട്ടതുമാണ് യൂസഫിനെ ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടനാക്കിയത്. മറ്റ് മതങ്ങളെ ആദരിക്കുകയും മതവിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്തിരുന്ന മുസ്ലീം പുരോഹിതനായിരുന്നു യൂസഫ് എന്ന് മറ്റുളളവര്‍ അദ്ദേഹത്തെക്കുറിച്ച് അനുസ്മരിക്കുന്നു. ക്രിസ്തുമതം സ്വീകരിക്കുന്നതിന് വേണ്ടി അദ്ദേഹംതന്റെ പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. പാസ്റ്റര്‍ ആന്‍ഡ്രു പറയുന്നു.

യൂസഫിന് ജീവന്‍ നഷ്ടമാകുന്നതിന് മുമ്പ് ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ഭാര്യയെയും ഇളയ രണ്ടുകുട്ടികളെയും നഷ്ടമായിരുന്നു. ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ചതിന്റെ മൂന്നുദിവസങ്ങള്‍ക്ക് ശേഷം ഭാര്യ അയാളെ ഉപേക്ഷിച്ചു കുട്ടികളെയും കൂട്ടി പിതൃഭവനത്തിലേക്ക് പോയിരുന്നു. ഇദ്ദേഹത്തിന്റെ മതപ്പരിവര്‍ത്തനം മുസ്ലീം സമുദായത്തെ ചൊടിപ്പിച്ചിരുന്നു.

പക പൂണ്ട മുസ്ലീം മതവിശ്വാസികള്‍ സംഘം ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിക്കുകയും അടിച്ച് ബോധരഹിതനാക്കുകയുമായിരുന്നു. ഒരു ദിവസം മുഴുവന്‍ ഗ്രൗണ്ടില്‍ ബോധരഹിതനായി കിടന്നതിന് ശേഷം പിറ്റേന്നാണ് ആശുപത്രിയിലെത്തിച്ചത്.

വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.