മുതലപ്പൊഴി മരണം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം: മോണ്‍.യൂജിന്‍ എച്ച് പെരേര

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഉണ്ടായ മരണം സര്‍ക്കാരിന്റെ അനാസ്ഥയാണ് തുറന്നുകാട്ടുന്നതെന്നും നിയമസഭ നിര്‍ത്തിവച്ച് ഈ വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച് പെരേര. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ ഉണ്ടായിട്ടും സുരക്ഷ ഉറപ്പാക്കത്തില്‍ പ്രതിഷേധിച്ച് കേരളലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നേതൃത്വത്തില്‍ നടത്തിയ നിയമസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.