മ്യാന്‍മര്‍: നാലു ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു, ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം കാടുകളിലേക്ക്

യാങ്കോണ്‍: മ്യാന്‍മാറില്‍ സംഘര്‍ഷം തുടരുന്നു. നിലവില്‍ നാലു ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. പ്രാണരക്ഷാര്‍ത്ഥം ആളുകള്‍ വനങ്ങളിലേക്ക് ഓടിപ്പോകുന്നു. ഈ സാഹചര്യത്തില്‍ മ്യാന്‍മര്‍ കര്‍ദിനാള്‍ ചാള്‍സ് ബോയ്്‌ക്കൊപ്പം 13 കത്തോലിക്കാ മെത്രാന്മാര്‍ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നടത്തി.

ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, ഞങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാണ്, മതനേതാക്കളാണ്. ഞങ്ങളുടെ ജനങ്ങളോടൊപ്പം നില്‌ക്കേണ്ടവര്‍. മനുഷ്യമഹത്വത്തിന് വേണ്ടി നിലയുറപ്പിക്കേണ്ടവര്‍. പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. മെയ് 24 ന് നടന്ന ഷെല്ലാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. 300 ല്‍ അധികം ആളുകള്‍ വനാന്തരങ്ങളിലാണ്. മെയ് 29 ന് ലോയ്ക്വായിലെ കത്തോലിക്കാ സെമിനാരി പട്ടാളം റെയ്ഡ് ചെയ്തു. 1300 ഓളം അഭയാര്‍ത്ഥികള്‍ ഇവിടെയുണ്ടായിരുന്നു. ഇവര്‍ക്കുവേണ്ടി ഭക്ഷണം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകനെ പട്ടാളം വെടിവച്ചുകൊന്നു. അതേ ദിവസം അതേ പട്ടാള നേതാവ് ഡെമോസോയിലെ കത്തോലിക്കാ പാരീഷ് ഹൗസും കോണ്‍വെന്റും ആക്രമിച്ചു. ജൂണ്‍ ആറിന് ഡെമോസോ ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ സമാധാനത്തിന് വേണ്ടി ഉയര്‍ത്തിയ വെള്ളപ്പതാക പട്ടാളം നശിപ്പിച്ചു.

ആളുകള്‍ക്ക് സുരക്ഷയൊരുക്കുന്ന ദേവാലയങ്ങള്‍ പോലും ആക്രമിക്കപ്പെടുമ്പോള്‍ സുരക്ഷിതമായ സ്ഥലം നാം എവിടെ കണ്ടെത്തും. മതനേതാക്കള്‍ ചോദിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.