മ്യാന്‍മാറിലെ ക്രൈസ്തവര്‍ മിസോറോമിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്നു

മ്യാന്‍മാര്‍: പട്ടാളഭരണത്തിന്റെ അടിച്ചമര്‍ത്തലില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാനായി മ്യാന്‍മാറിലെ ജനത അതിര്‍ത്തിയായ ഇന്ത്യയിലെ മിസോറോമിലേക്ക് കുടിയേറുന്നു. ഈ കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണ്. ക്രൈസ്തവ ഭൂരിപക്ഷമുളള ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. മ്യാന്‍മാറിലെ ജനതയ്ക്ക് ഇവരുമായി അടുത്തബന്ധവുമുണ്ട്.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് ഇവര്‍ മിസോറാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 16000 മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍ മിസോറാമിലുണ്ടെന്ന് സംസ്ഥാനം ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടു. ദിവസം പ്രതി അഭയാര്‍ത്ഥികളുടെ എണ്ണം പെരുകിവരുന്നതായും കണക്കുകള്‍ പറയുന്നു. അയിസ്വാലില്‍ നഗരത്തിലെ ജനസംഖ്യയുടെ രണ്ടുശതമാനം വര്‍ദ്ധനവു രേഖപ്പെടുത്തിയിട്ടുണ്ട്.

മ്യാന്‍മറിലെ ക്രൈസ്തവരില്‍ ഭൂരിപക്ഷവും ബാപ്റ്റിസ്റ്റുകളും പ്രസ്‌ബെറ്റേറിയന്‍സുമാണ്. 1.15 മില്യന്‍ ജനസംഖ്യയിലെ 87 ശതമാനവും ഇവരാണ്. കത്തോലിക്കര്‍ വെറും 40,000 മാത്രമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.