സെപ്റ്റംബർ 3 – നല്ല ഇടയൻ മാതാവിന്റെ തിരുനാൾ – ചരിത്രം അറിയാം

പ്രാദേശിക പാരമ്പര്യമനുസരിച്ച്, 12-ാം നൂറ്റാണ്ടിൽ ആണെന്ന് വിശ്വസിക്കപ്പെടുന്ന എപ്പോഴെങ്കിലും, ഒരു ഇടയൻ ബ്രെബിയേഴ്സിൽ തൻ്റെ ആടുകളെ മേയ്ക്കുകയായിരുന്നു, എല്ലാ മൃഗങ്ങളും ഒരേ പ്രദേശത്ത് ഭക്ഷണം കഴിക്കാൻ ഒത്തു കൂടുന്നിടത്ത് ,ആടുകൾ പുല്ല് വേരോടെ പിഴുതെറിയുന്നത് അദ്ദേഹം നിരീക്ഷിച്ചു. ആടുകൾ എന്തെങ്കിലുമൊക്കെ വെളിവാക്കാൻ ശ്രമിക്കുന്നുവെന്ന് തീരുമാനിച്ച ഇടയന് അത് വളരെ വിചിത്രമായി തോന്നിയതുകൊണ്ട് , അവൻ തന്നെ ആ സ്ഥലത്ത് കുഴിക്കാൻ തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ, ഒരു ഖരകല്ലിൽ നിന്ന് കൊത്തിയെടുത്ത പരിശുദ്ധ കന്യകയുടെ ഒരു പ്രതിമ അദ്ദേഹത്തിനു ലഭിച്ചു .
സാമാന്യം വലുതായ , ഏകദേശം നാലടി ഉയര മുള്ള ഈ പ്രതിമ, ദിവ്യ ശിശുവിനെ കൈയ്യിൽ പിടിച്ചിരിക്കുന്ന പരിശുദ്ധ അമ്മയെ പ്രതിനിധീകരിക്കുന്നതായിരുന്നു . മേരിയുടെ കാൽക്കൽ ശാന്തമായി ചാരിയിരിക്കുന്ന ഒരു ആടുമുണ്ടായിരുന്നു . ചരിത്രത്തിലുടനീളം പലപ്പോഴും സംഭവിച്ചതുപോലെ, പ്രതിമയുടെ കണ്ടെത്തൽ ദൈവമാതാവിനോടുള്ള പ്രാദേശിക ജനതയുടെ ഭക്തിയും വാത്സല്യവും വർദ്ധിപ്പിച്ചു. പ്രതിമയെ വണങ്ങുന്നതിനും പ്രതിമ സന്ദർശിക്കാനും ആൽബർട്ടിലേക്ക് വന്നുതുടങ്ങിയ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുമായി സ്ഥലത്ത് ഒരു ചെറിയ ചാപ്പൽ നിർമ്മിച്ചു.

ബ്രെബിയേഴ്‌സിലെ ഔവർ ലേഡി ഓഫ് ദി ഡിവൈൻ ഷെപ്പേർഡിൻ്റെ പ്രശസ്തി പ്രചരിപ്പിക്കാൻ സഹായിച്ചവരിൽ സെൻ്റ് കോലെറ്റാക്കു പ്രധാനപ്പെട്ട പങ്കുണ്ട്. അതിലോലമായ ശാരീരിക ഘടന ഉണ്ടായിരുന്ന വിശുദ്ധക്ക് പതിനാലാമത്തെ വയസുവരെ അൽപ്പം ഉയരം കുറവ് ഉണ്ടായിരുന്നു. പരിശുദ്ധ കന്യകയുടെ മധ്യസ്ഥത്തിലൂടെ പരിഹാരം ലഭിക്കുവാൻ , വിശുദ്ധ കോലെറ്റ്, ബ്രെബിയേഴ്സ് മാതാവിനോട് പ്രാർത്ഥിച്ചു. അവൾക്ക് കൂടുതൽ ഓജസ്സും നല്ല ആരോഗ്യവും മാത്രമല്ല, അവളുടെ ഉയരത്തിൽ നിരവധി ഇഞ്ച് അത്ഭുതകരമായി ചേർത്തതായും അവൾ കണ്ടെത്തി.

1637-ൽ തീർഥാടന കേന്ദ്രം ഭാഗികമായി കത്തിനശിക്കുകയും അത്ഭുതകരമായ മാതാവിന്റെ പ്രതിമ 1727-ൽ ആൽബർട്ട് ഇടവക പള്ളിയിലേക്ക് മാറ്റുകയും ചെയ്തു. ഫ്രഞ്ച് വിപ്ലവകാലത്ത്, ദൈവമാതാവിൻ്റെ പ്രതിമ മറച്ചുവെച്ചപ്പോൾ, പള്ളി ഒരു പുറജാതീയ ക്ഷേത്രമാക്കി മാറ്റി. 1802 ൽ യുദ്ധത്തിന്റെ ഭീകരത ശമിച്ചു.
1870-ന് ശേഷം ഇവിടുത്തെ തീർത്ഥാടനം പുനരുജ്ജീവിപ്പിക്കുകയും 1887-ൽ മനോഹരമായ ഒരു ബസിലിക്ക പണി പൂർത്തീകരിക്കുകയും ചെയ്തു. 1901-ൽ ഈ പ്രതിമ കിരീടമണിയിക്കുകയും , രണ്ട് ലോകമഹായുദ്ധങ്ങളിലും നശിപ്പിക്കപ്പെടുകയും ചെയ്ത ബസിലിക്ക വീണ്ടും പുനർനിർമിക്കപ്പെടുകയും ചെയ്തു.

വ്യത്യസ്ത തീയതികളിൽ, ഈ തിരുനാൾ നിരവധി സ്ഥലങ്ങളിലും ചില മതസമൂഹങ്ങളും സഭകളും ആഘോഷിക്കുന്നു: കപ്പൂച്ചിൻസ്, മാരിസ്റ്റുകൾ, മറ്റുള്ളവർ .
മുമ്പ് ഇടയന്മാർ ഏറെ വന്നിരുന്ന ഫ്രാൻസിലെ ആൽബർട്ടിന് സമീപമുള്ള വളരെ പഴയ തീർത്ഥാടന കേന്ദ്രമായ ഔവർ ലേഡി ഓഫ് ബ്രെബിയേഴ്‌സിൻ്റെ ദേവാലയത്തിലെ ഒരു പ്രധാനപ്പെട്ട തിരുനാളാണ് നല്ല ഇടയൻ മാതാവിന്റെ.

(റോമൻ കാത്തലിക് മരിയൻ ഡയറിയിൽ നിന്ന്)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.