നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം; ക്രൈസ്തവ വിരുദ്ധ കാര്‍ട്ടൂണുമായി ചൈനീസ് എംബസി

പാരീസ്: യു എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തിന്റെ പ്രതികരണമായി ഫ്രാന്‍സിലെ ചൈനീസ് എംബസി രാഷ്ട്രീയ കാര്‍ട്ടൂണ്‍ എന്ന മട്ടില്‍ ക്രൈസ്തവ വിരുദ്ധകാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തു. ചൈനീസ് കലാകാരനും പ്രൊപ്പഗാണ്ടിസ്റ്റുമായ വുഹെഗ്വിലിന്‍ ആണ് ഈ ചിത്രംരചിച്ചിരിക്കുന്നത്.

കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്ന മന്ത്രവാദിനി പരിശുദ്ധ കന്യാമറിയത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തിലാണ്. തൊട്ടിലില്‍ ഉറങ്ങികിടക്കുന്ന ഒരു കുട്ടിയെ റാഞ്ചിയെടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന വിധത്തിലാണ് ആ ചിത്രീകരണം. നക്ഷത്രാവൃതമായ കിരീടമാണ് കന്യാമാതാവിന്റെ പ്രതീതി ഉണ്ടാക്കിയിരിക്കുന്നത്. സ്ത്രീയുടെ മുഖത്തിന് പക്ഷേ നാന്‍സിപെലോസിയുടെ ഛായയാണ്. ആ സ്ത്രീയെ ആക്രമിക്കാന്‍ ശക്തനായ ഒരു മനുഷ്യന്‍ ചുറ്റികയുമായിനില്ക്കുന്നുമുണ്ട്. ഇത് കമ്മ്യൂണിസത്തിന്റെ പ്രതീകമാണ്.

യുഎസ് പൊളിറ്റിക്‌സിലെ ഉയര്‍ന്ന പദവിയില്‍ വിരാചിക്കുന്ന നാന്‍സി പെലോസി കത്തോലിക്കയാണ്. ജോ ബൈഡന്‍കഴിഞ്ഞാല്‍ രണ്ടാംസ്ഥാനക്കാരി.

ചൊവ്വാഴ്ച നാന്‍സി നടത്തിയ തായ് വാന്‍ സന്ദര്‍ശനത്തെ യുഎസ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.