നര്‍ക്കോട്ടിക് ജിഹാദ് എന്ന പദം ആദ്യമായാണ് കേള്‍ക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് എന്ന പദം താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, സമൂഹത്തെ മൊത്തം ബാധിക്കുന്നതാണ്. ഇക്കാര്യത്തില്‍ നാം ആകെ ഉത്കണ്ഠാകുലരാണ്. നര്‍ക്കോട്ടിക് ജിഹാദ് എന്ന പദപ്രയോഗവുമായി ബന്ധപ്പെട്ട് പാലാ ബിഷപ് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സമൂഹത്തില്‍ വലിയ സ്വാധീനശക്തിയുള്ള ബിഷപ്പാണ് അദ്ദേഹം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ മതപരമായ വേര്‍തിരിവും ചേരിതിരിവും ഉണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.