ലവ് ജിഹാദു പോലെ നാര്‍ക്കോട്ടിക് ജിഹാദും: മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്

കത്തോലിക്കാവിശ്വാസികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്കിയത്. കത്തോലിക്കാ പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ള ലവ് ജിഹാദ് പോലെ തന്നെ ഇപ്പോള്‍ നാര്‍ക്കോട്ടിക് ജിഹാദും നിലവിലുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്.

സെപ്തംബര്‍ എട്ടിന് കുറവിലങ്ങാട് ദേവാലയത്തില്‍ വച്ച് നടത്തിയ ഈ പ്രസംഗം വൈറലായി മാറാന്‍ തെല്ലും സമയമെടുത്തില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ പ്രസംഗം ഉദ്ധരിച്ചു. എന്നാല്‍ ഇതിനെതിരെയും പല ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.
പക്ഷേ ഒരു കാര്യം നാം ഓര്‍മ്മിക്കേണ്ടതുണ്ട്. കത്തോലിക്കാസഭയെ തകര്‍ക്കാന്‍ന ിരവധിയായ ബാഹ്യശക്തികള്‍ മുമ്പ് എന്നത്തെക്കാളും കൂടുതലായി ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പല തന്ത്രങ്ങളും കുതന്ത്രങ്ങളും അവര്‍ പ്രയോഗിക്കുന്നുണ്ട്.

ഇതൊന്നും അറിയാതെയാണ് നാം അവയ്ക്ക് തല വച്ചുകൊടുക്കുന്നത്. ലവ് ജിഹാദ് ഇല്ലെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ലൗ ജിഹാദിന് ഇരകളായി തീവ്രവാദസംഘങ്ങളില്‍ അംഗങ്ങളായ കത്തോലിക്കാ പെണ്‍കുട്ടികളുടെ കണക്കുകള്‍ മറ്റൊരു വിഭാഗം നിരത്തുന്നുണ്ട്. പ്രണയം നടിച്ചാണ് ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ലഹരിവസ്തുക്കളും കഞ്ചാവും അടക്കമുള്ളവ നല്കിയാണ് കത്തോലിക്കാ യുവജനങ്ങളെ നാര്‍ക്കോട്ടിക് ജിഹാദ് വഴിതെറ്റിക്കുന്നത്. ഐസ്‌ക്രീം പാര്‍ലറുകളും മധുരപാനീയകടകളും കേന്ദ്രീകരിച്ചാണ് ഇവ നടക്കുന്നത്.

അമുസ്ലീമുകള്‍ ആയിട്ടുള്ളവരെ ലക്ഷ്യമിട്ടുകൊണ്ടാണ് നാര്‍ക്കോട്ടിക് ജിഹാദ് പ്രവര്‍ത്തിക്കുന്നത്. ആയുധത്തെക്കാള്‍ ശക്തമാണ് മയക്കുമരുന്ന് എന്ന് മറന്നുപോകരുത്. സഭയുടെ ശക്തി യുവജനങ്ങളിലാണ്. യുവജനങ്ങളെ തകര്‍ത്താല്‍ പിന്നെ സഭയ്ക്ക് ഭാവിയുണ്ടാവില്ല. അതുകൊണ്ടാണ് ഗൂഢശക്തികള്‍ ഇങ്ങനെയൊരു തന്ത്രം മെനയുന്നത്.

ഇത്തരം ചില അപകടങ്ങളെക്കുറിച്ച് യുവജനങ്ങളും മാതാപിതാക്കളും കുടുംബാംഗങ്ങളും മനസ്സിലാക്കിയിരിക്കണം, അവര്‍ക്ക് തിരിച്ചറിവുണ്ടായിരിക്കണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കണം. സര്‍പ്പത്തെ പോലെ വിവേകികളാകാന്‍ന ാം ഇനിയും വൈകരുത്. പ്രാവുകളെ പോലെയുള്ള നിഷ്‌ക്കളങ്കത നഷ്ടപ്പെടാതെയുമിരിക്കട്ടെ.
സത്യം വിളിച്ചുപറയുന്നവരെ ക്രൂശിക്കുന്നത് എന്നത്തെയും സ്വഭാവമാണ്. ലൗജിഹാദിന്റെയും നാര്‍ക്കോട്ടിക് ജിഹാദിന്റെയും പേരില്‍ സഭാപിതാക്കന്മാരെ അവഹേളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവര്‍ അവരുടെ പ്രവൃത്തികള്‍ നിര്‍ബാധം തുടര്‍ന്നുകൊള്ളട്ടെ.

പക്ഷേ തങ്ങളെ ഏല്പിക്കപ്പെട്ടിരിക്കുന്ന ആടുകള്‍ അപകടത്തിലാകുമ്പോള്‍ സ്വജീവന്‍ വെടിഞ്ഞും അവരെ രക്ഷിക്കേണ്ടത് നല്ല ഇടയന്റെ കടമയാണല്ലോ. നമ്മുടെ പിതാക്കന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണെന്ന് മനസ്സിലാക്കി അവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ. കാതും കണ്ണും തുറന്നുപിടിച്ച് സാത്താന്‍ വിരിക്കുന്ന വലകളില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കാന്‍ നമ്മുടെ യുവജനങ്ങള്‍ക്ക് കരുത്തുണ്ടാകട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.