ബിഷപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം തിന്മയ്‌ക്കെതിരെയുള്ള പോരാട്ടം: കത്തോലിക്കാ കോണ്‍ഗ്രസ്

പാലാ: അജപാലന ശുശ്രൂഷയുടെ ഭാഗമായി പാലാ ബിഷപ് വിശ്വാസികള്‍ക്ക് നല്കിയ ജാഗ്രതാ നിര്‍ദ്ദേശം തിന്മയ്‌ക്കെതിരെയുള്ള പോരാട്ടമായാണ് കാണേണ്ടതെന്ന് പാലാ രൂപതാ കത്തോലിക്കാ കോണ്‍ഗ്രസ്. അത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനുള്ള ശ്രമമല്ല. ഹോം പാലാ പോലെയുള്ള കാരുണ്യപ്രവൃത്തികള്‍ എല്ലാ സമുദായാംഗങ്ങള്‍ക്കുമായി നടത്തുന്ന ബിഷപ് മുന്‍ ഡിജിപി പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിലാണ് ഇത്തരം ചിന്തകള്‍ സമുദായാംഗങ്ങളുമായി പങ്കുവച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിരവധി കേസുകലാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ആരുടെയും വിരട്ടലും ഭീഷണിയും ക്രൈസ്തവരോട് വേണ്ടെന്നും സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ പുറം ശക്തികള്‍ ഇടപെടേണ്ടതില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി. സി സെബാസ്റ്റ്യന്‍ പറഞ്ഞു. ക്രൈസ്തവസഭയുടെ പിതാക്കന്മാര്‍ സഭാസമൂഹത്തിനായി സഭയുടെ വേദികളില്‍ പല നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കും. അതു പുതുമയുള്ള കാര്യമല്ല. ഇതിനെ ആരും പൊതുവേദിയിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. ക്രൈസ്തവരെ മര്യാദ പഠിപ്പിക്കുവാന്‍ തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് കുട പിടിക്കുന്നവരായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അധ: പതിക്കുന്നത് ദു:ഖകരമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.