നാഥാനെ പോലെയുള്ളവരെ നമുക്ക് ജീവിതത്തില്‍ ആവശ്യമുണ്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: മഹാനായ ദാവീദ് രാജാവ് എങ്ങനെയാണ് വലിയൊരു പാപം ചെയ്തത്? സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിക്കവെ ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിച്ചു.

വലിയ കാര്യങ്ങള്‍ ചെയ്ത വ്യക്തിയായിരുന്നു ദാവീദ്. ദൈവത്തിന് ഇഷ്ടപ്പെട്ടവനും. എന്നിട്ടും അദ്ദേഹം വലിയൊരു പാപം ചെയ്തു. കാരണം പതുക്കെ പതുക്കെയാണ് ദാവീദ് വലിയൊരു പാപത്തിലേക്ക് വീണുപോയത്. ഉദാഹരണത്തിന് പൊട്ടിത്തെറിക്കുന്ന സ്വഭാവം, മറ്റുള്ളവരെ അപമാനിക്കുന്ന സ്വഭാവം..

ഇതിനെയൊക്കെ നാം അവഗണിച്ചുകളയുകയാണ് ചെയ്യുന്നതെങ്കില്‍ പിന്നീട് വലിയ പാപത്തിലേക്ക് അത് കാരണമാകും. നാം എല്ലാം പാപികളാണ്. ഒരു നിമിഷം നാം പാപം ചെയ്യുന്നുവെങ്കില്‍ അടുത്ത നിമിഷം അതേക്കുറിച്ച് പശ്ചാത്തപിക്കണം. പക്ഷേ പലരും പശ്ചാത്തപിക്കാതെ ആ അവസ്ഥയില്‍ തന്നെ തുടരുകയാണ് ചെയ്യുന്നത്.

ചില സമയങ്ങളില്‍ നമുക്ക് ജീവിതത്തില്‍ ചില താക്കീതുകളും അടികളും ലഭിക്കണം, നാഥാന്‍ പ്രവാചകനെ പോലെ, നാഥാനെ ദൈവം ദാവീദിന്റെ പക്കലേക്ക് അയച്ചതാണ്. അദ്ദേഹത്തിന്റെ തെറ്റുകള്‍ കാണിച്ചുകൊടുക്കാന്‍.

ഇതുപോലെ നമുക്ക് നമ്മുടെ ജീവിതത്തിലും ചില നാഥാന്മാരെ ആവശ്യമുണ്ട്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.