വാഷിംങ്ടണ്‍: കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നത് ശാസ്ത്രമല്ല അത് ഓരോ നേഴ്‌സുമാരുടെയും ദയവും സഹാനുഭൂതിയുമാണെന്നും കത്തോലിക്കാ നേഴ്‌സുമാര്‍. ദേശീയ നേഴ്‌സസ് ദിനാചരണത്തോട് അനുബന്ധിച്ച് വൈറ്റ് ഹൗസില്‍ കത്തോലിക്കാ നേഴ്‌സുമാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, കൊറോണ വൈറസ് കോര്‍ഡിനേറ്റര്‍ അംബാസഡര്‍ ഡെബി ബിര്‍ക്‌സ്, ഹെല്‍ത്ത് സെക്രട്ടറി അലക്‌സ് അസാര്‍, അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഏണസ്റ്റ് ഗ്രാന്‍്‌റ് എന്നിവര്‍ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു നേഴ്‌സുമാര്‍ അനുഭവം പങ്കുവച്ചത്.
ഇത് ഏറ്റവും ഭീകരമായ ആക്രമണമാണ്. പേള്‍ ഹാര്‍ബറിനെയും വേള്‍ഡ് ട്രേഡ് സെന്ററിനെക്കാളും ഭീകരമായ ആക്രമണം, ഇതുപോലൊരു ആക്രമണം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ട്രംപ് വ്യക്തമാക്കി. നേഴ്‌സുമാരുടെ കരുണയെയും ശക്തിയെയും അനുകമ്പയെയും നിസ്വാര്‍ത്ഥമായ സേവനത്തെയും ട്രംപ് പ്രശംസിച്ചു. അമേരിക്കയുടെ സ്വഭാവത്തിന്റെ പ്രതിഫലനമാണ് നേഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.