നാഷനല്‍ സിനഡ് ജൂലൈ 26 മുതല്‍ 28 വരെ

ബാംഗളൂര്: ഇന്ത്യയിലെ ലത്തീന്‍ സഭയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സിനഡ് ജൂലൈ 26 മുതല്‍ 28 വരെ പാലന ഭാവനയില്‍ നടക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 64 പ്രതിനിധികള്‍ പങ്കെടുക്കും. പങ്കെടുക്കുന്നവരില്‍ 15 മെത്രാന്മാര്‍, 12 വൈദികര്‍,10 സന്യസ്തര്‍, 27 അല്മായര്‍ എന്നിവരുള്‍പ്പെടും.

നിയുക്ത കര്‍ദിനാള്‍മാരായ ഫിലിപ്പ് നേരി, ആന്റണി പൂല, ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. നാഷനല്‍ സിനഡല്‍ സിന്തെസിസ് എന്ന വിഷയത്തില്‍ നടക്കുന്ന സിനഡ് വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ സ്റ്റീഫന്‍ ആലത്തറ അറിയിച്ചു.

കമ്മീഷന്‍ ഫോര്‍ തിയോളജി ആന്റ് ഡോക്ട്രീന്‍ ഓഫ് ദ സിസിബിഐയും നാഷനല്‍ സിനഡ് ഡെസ്്ക്കും സഹകരിച്ചാണ് സിനഡ് സംഘടിപ്പിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.