രോഗിയുടെ മരണം; കത്തോലിക്കാ കന്യാസ്ത്രീക്ക് നേരെ ആക്രമണം

പാറ്റ്‌ന: വെടിയേറ്റ് ആശുപത്രിയില്‍ കൊണ്ടുവന്ന രോഗി മരിച്ചതിന് കത്തോലിക്കാ കന്യാസ്ത്രീക്കും ആശുപത്രി സ്റ്റാഫിനും നേരെ ആക്രമണം. സംഘം ചേര്‍ന്നായിരുന്നു ആക്രമണം. മോക്കാമ്മയിലുള്ള നസ്രത്ത് ഹോസ്പിറ്റലിലെ സിസ്റ്റര്‍ അരുണ കേര്‍ക്കെട്ടയും ആശുപത്രി സ്റ്റാഫുമാണ് ആക്രമിക്കപ്പെട്ടത്. സിസ്റ്റേഴസ് ഓഫ് ചാരിറ്റി ഓഫ് നസ്രത്ത് കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തിലാണ് ആശുപത്രി നടത്തുന്നത്.

നാല്പതുകാരനായ പങ്കജ് കുമാര്‍ സിംങ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹത്തെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. വേണ്ടത്ര ചികിത്സ നല്കിയില്ലെന്ന് തെറ്റിദ്ധരിച്ചാണ് അമ്പതുപേരടങ്ങുന്ന സംഘം ആശുപത്രിക്കും സിസ്റ്റര്‍ക്കും നേരെ ആക്രമണം നടത്തിയത്.

എന്നാല്‍ പങ്കജ് കുമാറിനെ മരിച്ചാണ് ഇവിടെയെത്തിച്ചതെന്ന് കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ഫിലോ കോട്ടൂര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചിട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

70 വര്‍ഷമായി വിവിധ ജനവിഭാഗങ്ങള്‍ക്ക് മെഡിക്കല്‍ സൗകര്യം നല്കി മുന്നോട്ടുപോകുന്ന ആശുപത്രിയാണ് ഇത്. തങ്ങളുടെ കാര്യത്തില്‍ പരിഗണനയും സ്‌നേഹവുമുള്ള കന്യാസ്ത്രീയെ ആക്രമിച്ചതില്‍ ഗ്രാമീണര്‍ ഖേദവും നടുക്കവും രേഖപ്പെടുത്തി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.