നാസികള്‍ കൊലപ്പെടുത്തിയ വൈദികന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

പോളണ്ട്: നാസികള്‍ കൊലപ്പെടുത്തിയ കത്തോലിക്കാ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നു. ഫാ. ജാന്‍ മാച്ചായെ കാറ്റോവൈസ് ക്രൈസ്റ്റ് ദ കിംങ് കത്തീഡ്രല്‍ ദേവാലയത്തില്‍ നവംബര്‍ 20 ന് അര്‍പ്പിക്കുന്ന ദിവ്യബലി മധ്യേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ മാഴ്‌സെല്ലോ മുഖ്യകാര്‍മ്മികനായിരിക്കും.

ഹാനിക്ക് എന്നായിരുന്നു ഫാ. ജാന്‍ അറിയപ്പെട്ടിരുന്നത്. നാസികള്‍ പോളണ്ടിനെ കീഴടക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹം വൈദികനായത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ രഹസ്യമായി സഹായിക്കുന്ന ഇദ്ദേഹത്തെ രഹസ്യപ്പോലീസായ ഗസ്റ്റപ്പോ അറസ്റ്റു ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു.

1942 ജൂലൈ 17 ന് അദ്ദേഹത്തെ നാസികള്‍ വധിക്കുകയായിരുന്നു. വധിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് വെറും 28 വയസായിരുന്നു പ്രായം. വൈദികനായിട്ട് വെറും 1257 ദിവസങ്ങള്‍ മാത്രവും. വൈദികന്റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.