നാസികള്‍ വധിച്ച യുവ വൈദികന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

പോളണ്ട്: നാസികള്‍ വധിച്ച കത്തോലിക്കാ വൈദികന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. ഫാ. ജാന്‍ മാച്ചായെയാണ് വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിയത്. വിശുദ്ധരുടെ നാമകരണതിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ മാഴ്‌സെല്ലോ സെമെറാറോ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

1942 ല്‍ നാസികള്‍ വൈദികനെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. നിലത്തുവീണ ഗോതമ്പു മണി പോലെ അഴുകിയ ജീവിതമായിരുന്നു ഫാ. ജാന്റേതെന്ന് കര്‍ദിനാള്‍ മാഴ്‌സെല്ലോ പറഞ്ഞു. ഹാനിക്ക് എന്നായിരുന്നു വൈദികന്‍ അറിയപ്പെട്ടിരുന്നത്. 1914 ല്‍ ജനിച്ച അദ്ദേഹം 1934 ല്‍ സെമിനാരിയില്‍ ചേര്‍ന്നു, നാസികള്‍ പോളണ്ടിനെ കീഴടക്കുന്നതിന് മൂന്നു മാസം മുമ്പായിരുന്നു വൈദികനായത്. നാസികളുടെ കിരാതവാഴ്ചയില്‍ ആവശ്യക്കാര്‍ക്ക് രഹസ്യമായി സഹായം എത്തിക്കുന്ന ലില്ലി ഓഫ് ദ വാലിയില്‍ ഇദ്ദേഹം അംഗമായിരുന്നു. ആളുകള്‍ക്ക് പ്രതീക്ഷയും ദൈവസ്‌നേഹവും പകര്‍ന്നുനല്കാന്‍ അച്ചന്‍ സന്നദ്ധനായിരുന്നു. വൈദികജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അടുത്തുനില്ക്കുന്നവനെ ക്രിസ്തുവായി കാണുവാനും സ്വയം സമര്‍പ്പിക്കാനും അദ്ദേഹം തയ്യാറായിരുന്നു.സേവനപ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഹിറ്റ്‌ലറുടെ രഹസ്യപോലീസ് മാച്ചായെ അറസ്റ്റ് ചെയ്തത്. 1942 ഡിസംബര്‍ മൂന്നിന് പാതിരാത്രികഴിഞ്ഞ നേരത്തായിരുന്നു അദ്ദേഹത്തെ വധിച്ചത്.

അപ്പോള്‍ അദ്ദേഹത്തിന് 28 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുളളൂ. വൈദികനായി സേവനം ചെയ്തിട്ട് 1257 ദിവസങ്ങള്‍ മാത്രവും. ഇന്നും അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെടുക്കപ്പെട്ടിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.