കൊറോണയ്‌ക്കെതിരെ പ്രാര്‍ത്ഥിച്ചു, സുവിശേഷപ്രഘോഷകന് ആറു വര്‍ഷം തടവ്

നേപ്പാള്‍: കൊറോണയ്‌ക്കെതിരെ പ്രാര്‍ത്ഥിച്ചതിന് നേപ്പാളില്‍ സുവിശേഷപ്രഘോഷകന് ആറു വര്‍ഷം തടവ്. കേസാബ് ആചാര്യ എന്ന 32 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പള്ളിയില്‍ വച്ച് കൊറോണ വൈറസിനെ ശാസിച്ചുകൊണ്ട് പ്രസംഗിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. കൊറോണ വൈറസ് തിന്മയുടെ ശക്തിയാണെന്നും അതിനെ യേശുനാമത്തില്‍ ബന്ധിക്കണം എന്നുമാണ് പാസ്റ്റര്‍ പറഞ്ഞത്.യേശുക്രിസ്തുവിന്റെ അനുയായികളെ വൈറസിന് തൊടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് പൊതുജനങ്ങള്‍ക്ക് അബദ്ധധാരണ നല്കുകയാണെന്നും അവരെ വഴിതെറ്റിക്കുകയാണെന്നും പറഞ്ഞാണ് പോലീസ് പാസ്റ്ററെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ രോഗിയായ ഭാര്യയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ ഫോണ്‍ ചെയ്തിരുന്നുവെന്നും ആവശ്യപ്പെട്ടത് അനുസരിച്ച് അയാള്‍ക്ക് പാസ്റ്ററെ കാണാന്‍ അനുവാദം നല്കിയിരുന്നുവെന്നും അയാളെ കാത്തിരിക്കുമ്പോള്‍ മൂന്നുപോലീസുകാര്‍ വീട്ടിലെത്തി ഫോണ്‍ ചെയ്തത് തങ്ങള്‍ക്കുവേണ്ടിയാണെന്ന് അറിയിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയാണ് നടന്നതെന്നും പാസ്റ്ററുടെ ഭാര്യ പറയുന്നു.

വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രൈസ്തവ മതപീഡനങ്ങളുടെ കാര്യത്തില്‍ 32 ാം സ്ഥാനത്താണ് നേപ്പാള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.