നെതര്‍ലാന്റ്‌സില്‍ ദേശീയ ദൈവവിളി വാരത്തിന് നാളെ തുടക്കമാകും


നെതര്‍ലാന്റ്: സഭയില്‍ സന്യസ്ത വിളിയുടെ അടിസ്ഥാന ആവശ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ദേശീയ ദൈവവിളി വാരത്തിന് നാളെ തുടക്കമാകും. ഒമ്പതാം തീയതി വരെയാണ് ദേശീയ ദൈവവിളി വാരമായി ആചരിക്കുന്നത്.

ഡച്ച് കത്തോലിക്കാസഭയുടെ മധ്യസ്ഥനായ വിശുദ്ധ വില്ലിബ്രോര്‍ഡിന്റെ തിരുനാളുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു ആഘോഷത്തിന് തുടക്കം കുറിക്കുന്നത് പൗരോഹിത്യ-ഡീക്കന്‍- സന്യാസ ദൈവവിളി കള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഈ ദിവസങ്ങളില്‍ നടക്കും.

നെതര്‍ലാന്റ്‌സില്‍ വൈദികജീവിതത്തിലേക്കു കടന്നുവരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ തോതിലാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് പ്രാര്‍ത്ഥനയുടെ അടിത്തറയില്‍ പരിഹാരം കാണാന്‍ കഴിയുമെന്നാണ് സഭയുടെ പ്രതീക്ഷ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.