പഴയനിയമത്തിലെ ഹെസെക്കിയ രാജാവിനെക്കുറിച്ചുള്ള തെളിവുകള്‍ കണ്ടെത്തി

ജെറുസലേം: പഴയനിയമ ഗ്രന്ഥത്തിലെ ഹെസെക്കിയ രാജാവിനെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ക്ക് ചരിത്രപരമായ തെളിവുകള്‍പുറത്ത്..പുരാവകുപ്പ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുള്ള തെളിവുകള്‍ ലഭ്യമായിരിക്കുന്നത്.

സിലോം തുരങ്കത്തില്‍ നിന്നാണ് ഹെസെക്കിയയുടെ പേരു രേഖപ്പെടുത്തിയ ചെറിയൊരു ഫലകം കണ്ടെത്തിയിരിക്കുന്നത്. ബിസി ഏഴിനും എട്ടിനും ഇടയിലായിരുന്നു ജീവിതകാലം പുരാതനകാലത്തെ ദാവീദിന്റെ അയല്‍വക്കത്തുള്ള നഗരമാണ് സിലോംതുരങ്കം, ജെറുസലേമിനെ അസീറിയാക്കാരില്‍ നിന്ന് രക്ഷിക്കാനായി ഗീഹോനിലെ ജലം ഹെസെക്കിയ രാജാവ് വഴിതിരിച്ചുവിട്ടതായി 2ദിനവൃത്താന്തം 32:30 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെസെക്കിയായുടെ കാലത്താണ് തുരങ്കം പണിക്കഴിപ്പിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിശ്വാസം.

ഹെസെക്കിയായുടെ പേരു സൂചിപ്പിക്കുന്ന ശിലാഫലകമാണ് കണ്ടെത്തിയിരിക്കുന്നത്. ഹെസെക്കിയായെക്കുറിച്ച് ഇതിന് മുമ്പും ചരിത്രപരമായ തെളിവുകള്‍ ഖനനത്തിലൂടെ ലഭിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.