പുതിയ ഡിസ്‌നി ചാനല്‍ കാര്‍ട്ടൂണ്‍ തിന്മയെ ഉദ്‌ഘോഷിക്കുന്നത്, മാതാപിതാക്കള്‍ ജാഗ്രതൈ

വാഷിംങ്ടണ്‍: വാള്‍ട് ഡിസ്‌നി ടെലിവിഷന്‍ ആനിമേഷന്റെ പുതിയ കാര്‍ട്ടൂണ്‍ പരമ്പരയ്‌ക്കെതിരെ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ക്രിസ്ത്യന്‍ വാച്ച്‌ഡോഗ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. the owl house എന്ന പേരിലുള്ള പുതിയ കാര്‍ട്ടൂണ്‍ പരമ്പര തിന്മയെയും ആഭിചാരക്രിയകളെയും വെള്ളപുശുന്നവയും അവ നല്ലവയാണെന്ന് സന്ദേശം നല്കുന്നവയുമാണ്.

ലസ് എന്ന പേരിലുള്ള ഒരു കൗമാരക്കാരിയാണ് ഈ കാര്‍ട്ടൂണ്‍ പരമ്പരയിലെ നായിക. മന്ത്രവാദിനിയാകണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നത്. വണ്‍ മില്യന്‍ മംമ്‌സ് ക്യാമ്പെയ്‌നാണ് കാര്‍ട്ടൂണിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ആദ്യ എപ്പിസോഡ് തന്നെ ഇതിലെ അപകടം പുറത്തുകൊണ്ടുവന്നിരുന്നുവെന്നും അസാധാരണമായ വിധത്തിലുളള അപകടം ഇതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വണ്‍ മില്യന്‍ മംമ്‌സ് പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.