ദേവസഹായം പിള്ള ഉള്‍പ്പടെ 10 വിശുദ്ധര്‍ ഇനി സഭയ്ക്ക് സ്വന്തം

വത്തിക്കാന്‍ സിറ്റി: ഭാരതത്തിന്റെ ആദ്യ അല്മായവിശുദ്ധനായ ദേവസഹായം പിള്ള ഉള്‍പ്പെടെ പത്തുവാഴ്ത്തപ്പെട്ടവരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.ടൈറ്റസ് ബ്രാന്‍ഡ്‌സ്മ, മേരി റിവിയര്‍, കരോലിന സാന്റോകനാലെ, ചാള്‍സ് ഡെ ഫൂക്കോള്‍ഡ,സെസാര്‍ ഡെ ബൂസ്, ലൂയിജി മരിയ പാലാസോളോ , ഗിയുസ്റ്റിനോ മരിയ റുസോലില്ലോ, അന്നാ മരിയ റൂബാറ്റോ, മരിയ ഡൊമേനിക്കാ മാന്റോവനി എന്നിവരാണ് മറ്റ് വിശുദ്ധര്‍.

തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്‌നം നിറവേറ്റിയവരാണ് വിശുദ്ധരെന്നും ദൈവത്തിന് നമ്മെക്കുറിച്ചും ഓരോ സ്വപ്‌നമുണ്ടെന്നും ആ സ്വപ്‌നം സന്തോഷത്തോടെ സഫലമാക്കാന്‍ ്അനുദിനജീവിതത്തില്‍ നാം ശ്രമിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. വിശുദ്ധി അപ്രാപ്യമായ വിദൂരലക്ഷ്യമല്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

രാവിലെ പത്തുമണിക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത് കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നുള്ള 22 മെത്രാന്മാരുംനിരവധി വൈദികരും സന്യസ്തരും അല്മായരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

2019 ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിശുദ്ധ പദപ്രഖ്യാപനമാണ് രണ്ടരവര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.