തിരുസഭയ്ക്ക് ഏഴു പുതിയ വിശുദ്ധര്‍ കൂടി

വത്തിക്കാന്‍സിറ്റി: ഭാരതത്തിലെ ആദ്യത്തെ അല്‍മായ രക്തസാക്ഷിയായ ദേവസഹായം പിള്ള ഉള്‍പ്പടെ ഏഴു വാഴ്ത്തപ്പെട്ടവരെ മെയ് 15 ന് വിശുദ്ധരായി പ്രഖ്യാപിക്കും. ചാള്‍സ് ഡി ഫുക്കോള്‍ഡ്, സീസര്‍ ഡീ ബസ്, ലൂയിജി മരിയ പാലാസോലോ, ജിയുസ്‌റഅരിനോ മരിയ റുസോളില്ലോ, മരിയ ഫ്രാന്‍സെസ്‌ക്ക ഡിഗെസോ, മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരാണ് തിരുസഭയിലെ പുതിയ വിശുദ്ധര്‍.

കോവിഡ് വ്യാപനത്തിന് ശേഷം നടക്കുന്ന ആദ്യത്തെ വിശുദ്ധ പദപ്രഖ്യാപനമാണ് ഇത്. 2019 ഒക്ടോബറിലാണ് ഇതിന് മുമ്പ് വിശുദ്ധരുടെ നാമകരണച്ചടങ്ങ് നടന്നത്. ഹെന്‍ട്രി ന്യൂമാന്‍ ഉള്‍പ്പടെ നാലുപേരെയാണ് അന്ന് വിശുദ്ധരായി ഉയര്‍ത്തിയത്, ഫ്രഞ്ച് സൈന്യത്തില്‍ നിന്ന് ട്രാപ്പിസ്റ്റ് സന്യാസിയായി തീര്‍ന്ന വ്യക്തിയാണ് ചാള്‍സ്. 58 ാം വയസില്‍ വിശ്വാസത്തിന് വേണ്ടി കൊല്ലപ്പെടുകയായിരുന്നു. മരിയ ഫ്രാന്‍സിസ്‌ക്കെ കപ്പൂച്ചിന്‍ ടെറിറ്റി സിസ്റ്റേഴ്‌സ് ഓഫ് ലോവാനോയുടെ സ്ഥാപകയാണ്. മരിയ ഡൊമനിക്ക ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഹോളിഫാമിലിയുടെ സഹസ്ഥാപകയാണ്.

മറ്റ് മൂന്നുപേര്‍ വൈദികരും സന്യാസസഭാ സ്ഥാപകരുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.