ന്യൂസിലാന്റില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കി

ഓക്്‌ലാന്‍ഡ്: ന്യൂസിലാന്റ് നിയമസഭ അബോര്‍ഷന്‍ നിയമവിധേയമാക്കി. 20 ആഴ്ച വരെയുള്ള അബോര്‍ഷനാണ് നിയമസഭ നിയമവിധേയമാക്കിയിരിക്കുന്നത്.

68 ല്‍ 51 എന്ന വോട്ടെടുപ്പിലാണ് നിയമം പാസാക്കിയത് ഗവര്‍ണര്‍ ജനറല്‍കൂടി ബില്‍ അംഗീകരിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ 20 ആഴ്ച മുമ്പുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള നിയമതടസം മാറിക്കിട്ടും. ന്യൂസിലാന്റിലെ മെത്രാന്‍ സമിതി ഈ നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ചു. മനുഷ്യാവകാശ ധ്വംസനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.