അടുത്ത ലോക യുവജന ദിനത്തില്‍ ഫ്രാന്‍സിസോ ജോണ്‍ ഇരുപത്തിനാലാമന്‍ പാപ്പയോ പങ്കെടുക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തമാശ

വത്തിക്കാന്‍ സിറ്റി: അടുത്ത ലോകയുവജന ദിനത്തിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‌ക്കെ ഫ്രാന്‍സിസ് മാര്‍പാപ്പയോ ജോണ്‍ ഇരുപത്തിനാലാമന്‍ പാപ്പയോ അതില്‍ പങ്കെടുക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാര്‍പാപ്പ തീര്‍ച്ചയായും ആ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും എന്നാല്‍ അത് ഫ്രാന്‍സിസോ പോപ്പ് ജോണ്‍ ഇരുപത്തിനാലാമനോ ആയിരിക്കുമെന്നുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സിഎന്‍എന്‍ പോര്‍ച്ചുഗല്‍ ടെലിവിഷന്നല്കിയ അഭിമുഖത്തില്‍ തമാശുരൂപേണപറഞ്ഞത്.

2023 ഓഗസ്റ്റില്‍ ലിസ്ബണില്‍ വച്ചാണ് അടുത്തലോകയുവജനസംഗമം നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രാജിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പാപ്പായുടെ ഈ പ്രതികരണം. ദൈവഹിതം വിരമിക്കലാണെങ്കില്‍ അതിനോട് തുറവിയുണ്ടായിരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തയിടെ കാനഡ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പത്രലേഖകരോട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അടുത്ത പാപ്പായുടെ പേര് ജോണ്‍ ഇരുപത്തിനാലാമന്‍ ആയിരിക്കുമെന്ന് പാപ്പ എന്തുകൊണ്ട് പറഞ്ഞു എന്നതിനെക്കുറിച്ച് വിശദീകരണമില്ല.ഇതിനകം പലതവണ ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയെ വിശുദ്ധനായിപ്രഖ്യാപിച്ചപ്പോള്‍ മുതല്‍.

1958 മുതല്‍1963 വരെയായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്റെ പേപ്പല്‍ കാലം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.