നിക്കരാഗ്വ:വിശുദ്ധ അര്‍പ്പിക്കാന്‍ പോവുകയായിരുന്ന ബിഷപ്പിനെ പോലീസ് തടഞ്ഞു

മറ്റഗാല്‍പ്പ: രൂപതാ ഓഫീസില്‍ നിന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോവുകയായിരുന്ന ബിഷപ്പിനെ നിക്കരാഗ്വ ഗവണ്‍മെന്റിന്റെ പോലീസ് തടഞ്ഞു.ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. ബിഷപ് ജോസ് അല്‍വാരെസ് ലാഗോസിനാണ് പോലീസ് അതിക്രമത്തിന് ഇരയായത്.

വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി പോകാന്‍ പുറപ്പെട്ട എന്നെ പോലീസ് തടയുകയായിരുന്നു, പുറത്തുപോകാന്‍ അവര്‍ അനുവാദം നല്കിയില്ല. രൂപതാഓഫീസിന്റെവാതിലുകളും ജനാലകളും അടച്ചിട്ടു. ബിഷപ് ജോസ് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

ബാറ്റണുകളും ഷീല്‍ഡും കൈയിലേന്തിയാണ് പോലീസ് എത്തിയത്. മെത്രാനെകൂടാതെ ഓഫീസിലുണ്ടായിരുന്ന ആറു വൈദികരെയും പോലീസ് തടഞ്ഞു. കത്തോലിക്കാസഭയ്ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കുമെതിരെ നിക്കരാഗ്വഗവണ്‍മെന്റ് ശക്തമായ നടപടികളുമായിമുന്നോട്ടുപോവുകയാണ്.

മിഷനറിസ് ഓഫ് ചാരിറ്റി അംഗങ്ങളെ രാജ്യത്തിന് പുറത്താക്കിയതുകൂടാതെ അഞ്ച് കത്തോലിക്കാ റേഡിയോ സ്‌റ്റേഷനുകളും സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ഇതിന് പുറമെയാണ് മെത്രാന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതും. നിക്കരാഗ്വ സര്‍ക്കാരിന്റെ നടപടികളെ നെഞ്ചിടിപ്പോടെയാണ് രാജ്യത്തെ ജനങ്ങള്‍ കാണുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.