നിക്കരാഗ്വ: കത്തോലിക്കര്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെ യൂറോപ്യന്‍ പാര്‍ലമെന്റ് അപലപിച്ചു

നിക്കരാഗ്വ: രാജ്യത്ത്് ക്രൈസ് തവ സഭയ്ക്കും ക്രൈസ്തവര്‍ക്കും എതിരെ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയെ യൂറോപ്യന്‍ പാര്‍ലമെന്റ് അപലപിച്ചു. സഭയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രസിഡന്റ് ഡാനിയേല്‍ ഒ്ര്‍ട്ടേഗയുടെ പ്രവര്‍ത്തനങ്ങളെ ശക്തമായ ഭാഷയിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അപലപിച്ചത്.

ബിഷപ് റോളന്‍ഡോ അല്‍വാരെസിന്റെയും മറ്റുള്ളവരുടെയും അറസ്റ്റിനെയും പാര്‍ലമെന്റ് പരാമര്‍ശിച്ചു. നിരുപാധികമായി അവരെവിട്ടയ്ക്കണമെന്നും ആവശ്യപ്പെട്ടു, നിക്കരാഗ്വയില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനപൂര്‍വ്വമായസംവാദത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് ബിഷപ്പെന്നും നിരീക്ഷിച്ചു. അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് വഌഡിമര്‍ സ്റ്റാനിസ്ലാവോയെയും മിഷനറി ഓഫ് ചാരിറ്റിയെയും രാജ്യത്ത് നി്ന്ന് പുറത്താക്കപ്പെട്ടതും പാര്‍ലമെന്റ് പരാമര്‍ശിച്ചു.

കസഖ്സ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ മടങ്ങവെ വിമാനത്തില്‍ വച്ച് പത്രലേഖകരോട് സംസാരിക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും നിക്കരാഗ്വയിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കിയിരുന്നു, സംവാദമാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും എവിടെ സംവാദമുണ്ടോ അവിടെ പ്രശ്‌നപരിഹാരവുമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നി്ക്കരാഗ്വയിലെ കത്തോലിക്കാസഭ വേട്ടയാടപ്പെടുന്നതിനെ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തെ 538 പ്രതിനിധികള്‍ പിന്തുണച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.