ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച ആള്‍ക്ക് 26 വര്‍ഷം ജയില്‍ ശിക്ഷ

നൈജീരിയ: ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച ആള്‍ക്ക് നൈജീരിയായിലെ ഫെഡറല്‍ കോടതി 26 വര്‍ഷം തടവ് വിധിച്ചു. യൂനുസ ഡാഹിറുവിനാണ് ശിക്ഷ. കേസിനാസ്പദമായ സംഭവം നടന്നത് 2015 ഓഗസ്റ്റിലാണ്.

എസെ ഓറുറുവിനെ തന്റെ അമ്മയുടെ കടയില്‍ നിന്ന് ഡാഹിറു തട്ടിക്കൊണ്ടുപോകുമ്പോള്‍ അവള്‍ക്ക് വെറും 14 വയസേ പ്രായമുണ്ടായിരുന്നുള്ളൂ. മുസ്ലീം ഭൂരിപക്ഷമുള്ള കാനോ സ്‌റ്റേറ്റിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. അവിടെവച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് തട്ടിക്കൊണ്ടുപോയ ആളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. അയിഷ എന്ന പേരും നല്കി.

നൈജീരിയായില്‍ ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ തട്ടിക്കൊണ്ടുപോകലായിരുന്നു അത്. മാസങ്ങള്‍ക്ക് ശേഷം പോലീസ് പെണ്‍കുട്ടിയെ മോചിപ്പിക്കുമ്പോള്‍ അവള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.

കോടതിയുടെ വിധി തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്റെ സഹനങ്ങള്‍ വെറുതെയായില്ല. ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. അദ്ദേഹം പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.