“ആടുകളെ കൊല്ലുന്നതുപോലെ നിന്നെയും കുടുംബത്തെയും കൊല്ലും” സുവിശേഷപ്രവര്‍ത്തകന് ഫുലാനികളുടെ ഭീഷണി

കാഡുന: മനുഷ്യാവകാശപ്രവര്‍ത്തകനും സുവിശേഷപ്രവര്‍ത്തകനുമായ ഗിഡിയോന്‍ അഗ് വോം മുട്ടുമ്മിന് ഫുലാനികളുടെ ഭീഷണിക്കത്ത്. ആടുകളെ കൊല്ലുന്നതുപോലെ അദ്ദേഹത്തെയും കുടുംബത്തെയും കൊല്ലുമെന്നാണ് രണ്ടു പേജു ദൈര്‍ഘ്യമുള്ള കത്തിലെ ഭീഷണി.

നിന്റെ പള്ളി ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ കുടുംബത്തെയും അറിയാം കത്ത് പറയുന്നു. യുകെ കേന്ദ്രമായുള്ള പ്രെസിക്യൂഷന്‍ വാച്ച് ഡോഡ് ക്രിസ്റ്റിയന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് സമീപത്തു നിന്നാണ് കത്ത് കിട്ടിയിരിക്കുന്നത്. നൈജീരിയായിലെ കാഡുന ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഫുലാനികള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അവരെ സഹായിച്ചതിന്റെ പേരിലാണ് ഗിഡിയോനെ തേടി ഭീഷണിയെത്തിയിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്‌കൂള്‍ തകര്‍ക്കുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഞങ്ങള്‍ വരുന്നു, നൈജീരിയ ഞങ്ങളുടെ നാടാണ്. സൗത്തേണ്‍ കാഡുന ഞങ്ങളുടെ മണ്ണാണ്. ഫുലാനികള്‍ കത്തില്‍ പറയുന്നു.

തീവ്രവാദത്തിന്റെ ലിസ്റ്റില്‍ നൈജീരിയ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2001 നും 2019 നും ഇടയില്‍ 22,000 മരണങ്ങളാണ് ഭീകരവാദത്തിന്റെ പേരില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.