നൈജീരിയായില്‍ ക്രൈസ്തവനായ 86 കാരനെ കൊന്നു,രണ്ടുപേരെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയായില്‍ നിന്ന്് കേള്‍ക്കുന്നതെല്ലാം ക്രൈസ്തവരെ സംബ്‌നധിച്ച് അശുഭകരങ്ങളായ വാര്‍ത്തകള്‍. ക്രൈസ്തവര്‍ക്ക് നേരെയുള്ള ക്രൂരമായ പീഡനങ്ങളുടെ വാര്‍ത്തകളാണ് അവയെല്ലാം. ഇപ്പോഴിതാ പുതിയ വാര്‍ത്തയും തെല്ലും വ്യത്യസ്തമല്ല.

86 കാരനായ ക്രൈസ്തവനെ മുസ്ലീം ഭീകവാദികള്‍കൊലപ്പെടുത്തുകയും മറ്റ് രണ്ടുപേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. രാത്രി 11 മണിയോടെ വീടാക്രമിച്ചായിരുന്നു കൊലപാതകം. തങ്ങളെല്ലാവരും ഉറങ്ങുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട ഡാനിയേലിന്റെ മകന്‍ ഫിലിപ്പ് പറഞ്ഞു. അനന്തരവളെയാണ് തട്ടിക്കൊണ്ടുപോയത്.

തിങ്കളാഴ്ചയാണ് അക്രമം നടന്നത്. ബുധനാഴ്ച ഭീകരരുടെ ഫോണ്‍കോളെത്തി.അനന്തിരവളെ വിട്ടയ്ക്കണമെങ്കില്‍ മോചനദ്രവ്യംനല്കണമെന്ന്.. മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ നൈജീരിയായില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഇക്കഴിഞ്ഞ ജൂണില്‍ 21 ക്രൈസ്തവവനിതകളെയാണ് തട്ടിക്കൊണ്ടുപോയത്.

വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് നൈജീരിയായിലായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ 3,530 ആയിരുന്നുവെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 4,650 ആയിവര്‍ദ്ധിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.