അബൂജ: ക്രൈസ്തവരക്തം കൊണ്ട് കളങ്കിതമായ നൈജീരിയായില്‍ നിന്ന് വീണ്ടുമൊരു ദു:ഖവാര്‍ത്ത. ക്രിസ്ത്യാനിയായ സെക്യൂരിറ്റി സ്റ്റ്ാഫിനെ കൊലപ്പെടുത്തിയതിന് ശേഷം പാസ്റ്ററെ തട്ടിക്കൊണ്ടുപോയി. ഫുലാനികളാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
പാസ്റ്റര്‍ ബുങ് ഫോണ്‍ ഡോങിനെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. പാസ്റ്ററുടെ ഭാര്യക്ക് ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട് .പാസ്റ്ററുടെ മോചനത്തിന് വേണ്ടി അക്രമികള്‍ 20 മില്യന്‍ നെയ്‌റ ആവശ്യപ്പെട്ടിരിക്കുകയാണ്.
സെപ്തംബര്‍ നാലിന് നൈജീരിയായിലെ അബാജി ഏരിയായില്‍ തോക്കുധാരികള്‍ പാസ്റ്ററുടെ മകന്‍ ഉള്‍പ്പടെ ഡസണ്‍കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയിരുന്നു.
ഓപ്പണ്‍ഡോര്‍സ് 2022 ലെ കണക്കു പ്രകാരം വിശ്വാസത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത് നൈജീരിയായിലാണ്. 2020 ഒക്ടോബര്‍ ഒന്നുമുതല്‍ 2021 സെപ്തംബര്‍ 30 വരെ 4650 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മുന്‍വര്‍ഷം അത് 3530 ആയിരുന്നു.