വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനകളോടെ നൈജീരിയ

വാരി: കഴിഞ്ഞ ദിവസം അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ഹാരിസണ്‍ ഇഗ്വ്യൂനെവിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനകളോടെ രൂപത കാത്തിരിക്കുന്നു. മാര്‍ച്ച് 15 നാണ് നൈജീരിയായിലെ വാരി രൂപതയില്‍ നിന്ന് ഫാ. ഹാരിസണെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഒബിനോംബാ സെന്റ് ജോര്‍ജ്‌സ് കോളജ് പ്രിന്‍സിപ്പലായി അടുത്തകാലത്ത് നിയമിതനായ ഇദ്ദേഹം സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലെ അഡ്മിനിസ്‌ട്രേറ്ററുമായിരുന്നു.

കോളജിലേക്ക് തിരികെ വരുന്ന വഴിക്കാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ബോക്കോ ഹാരമിന്റെ കടന്നുവരവോടെ 2009 മുതല്‍ നൈജീരിയ അരക്ഷിതാവസ്ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

മുസ്ലീം ഫുലാനി ഹെര്‍ഡ്‌സ്‌മെന്‍ തുടര്‍ച്ചയായി ക്രൈസ്തവ കര്‍ഷകരെ ആക്രമിക്കുകയും അവരുടെ സ്വത്തുവകകള്‍ കൈയേറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അതുപോലെ കത്തോലിക്കാ വൈദികര്‍ക്ക് നേരെയും ആക്രമണങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബര്‍ ബിഷപ് മോസസിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് വിട്ടയ്ക്കുകയും ചെയ്തിരുന്നു. നവംബറില്‍ ഫാ. മാത്യു ദാജോയെ തട്ടിക്കൊണ്ടുപോകുകയും പത്തുദിവസങ്ങള്‍ക്ക് ശേഷം വിട്ടയ്ക്കുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.