“ദൈവത്തിന്റെ കരുണയിലും പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിലും പ്രതീക്ഷയര്‍പ്പിക്കുക”

നൈജീരിയ:ദൈവത്തിന്റെ കരുണയിലും പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിലും പ്രതീക്ഷയര്‍പ്പിക്കണമെന്ന് ബിഷപ് ഇമ്മാനുവല്‍ ബാഡെജോ. നൈജീരിയായിലെ ദേവാലയത്തില്‍ പെന്തക്കുസ്താ ദിനത്തില്‍ നടന്ന കൂട്ടക്കുരുതിയില്‍ മരണമടഞ്ഞവരുടെ സംസ്‌കാരവേളയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം..

നിരത്തിവച്ചിരിക്കുന്ന ശവപ്പെട്ടികളെ നോക്കി ഇത്തരത്തിലുള്ള ക്രൂരതകള്‍ ഇനിയും എത്രകാലം തുടരുമെന്ന് അദ്ദേഹം ചോദിച്ചു.

ഗവണ്‍മെന്റിനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.ക്രിസ്തുമതത്തെ സംരക്ഷിക്കാന്‍ എന്തെങ്കിലും ആഗ്രഹം അധികാരികള്‍ക്കുണ്ടോ? ബിഷപ് ചോദിച്ചു. ജൂണ്‍ 5 ന് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ദേവാലയത്തില്‍വച്ചായിരുന്നു മനുഷ്യമന:സാക്ഷിയെ നടുക്കിയ കൂട്ടക്കുരുതി നടന്നത്. അമ്പതിലേറെ ആളുകള്‍ മരിക്കുകയും 60ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. കൊല്ലപ്പെട്ടവരില്‍ കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നു. ഒരേ സമയം ദൗര്‍ഭാഗ്യവും ഭാഗ്യവുമാണ് ഈ മരണങ്ങളെന്നും ബിഷപ് അഭിപ്രായപ്പെട്ടു.

ദേവാലയത്തില്‍ കുരിശിന്റെ ചുവട്ടില്‍വച്ചാണ് അവര്‍ മരണമടഞ്ഞത്. ജീവിതത്തിലെ എല്ലാ സഹനങ്ങളും കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിക്കണമെന്നാണ് ക്രിസ്തുമതവിശ്വാസം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു.നമ്മുടെ മരണം ക്രി്‌സ്തുവിന്റെ കരങ്ങളില്‍ സുരക്ഷിതമായിരിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.