ഓരോ ദിവസവും 17 ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന നൈജീരിയ

നൈജീരിയ: നൈജീരിയായില്‍ ഓരോ ദിവസവും 17 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ 200 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 3,462 ക്രൈസ്തവരാണ് നൈജീരിയായില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ചാണ് ദിവസം 17 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നു എന്ന ഭീതിദമായ റിപ്പോര്‍ട്ടില്‍ എത്തിനില്ക്കുന്നത്.

ജനുവരി ഒന്നിനും ജൂലൈ 18 നും ഇടയില്‍ 10 വൈദികരും ഒരു പാസ്റ്ററും കൊല്ലപ്പെട്ടിട്ടുണ്ട്. നൈജീരിയാ ഇസ്ലാമിക് ജിഹാദിസ്റ്റുകളും അവരുടെ സഖ്യത്തിന് അനുകൂലം നില്ക്കുന്നവരുമായ അക്രമികളാണ് ഇവയ്ക്ക് പിന്നിലുള്ളത്. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് റൂള്‍ ഓഫ് ലോ ആണ് ഈ പഠനം നടത്തിയത്.

ബോക്കോ ഹാരം, ഫുലാനി ഹെര്‍ഡ്‌സ്മാന്‍ എന്നീ തീവ്രവാദസംഘടനകളും അംഗങ്ങളുമാണ് ഇവയ്ക്ക് പിന്നിലുള്ളത്. തട്ടിക്കൊണ്ടുപോകപ്പെടുന്ന 30 പേരില്‍ മൂന്നുപേരെങ്കിലും തടവില്‍ കൊല്ലപ്പെടുന്നതായും കണക്കുകള്‍ പറയുന്നു.

300 ക്രൈസ്തവരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ജനുവരി മുതല്‍ ഈ വര്‍ഷം 300 ദേവാലയങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.