നൈജീരിയായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു മരണം

നൈജീരിയ: പെന്തക്കോസ്ത ദിനത്തില്‍ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പേ വീണ്ടും ആരാധനയ്ക്കിടയില്‍ അക്രമം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നൈജീരിയായെ നടുക്കിക്കൊണ്ട് ഭീകരാക്രമണം നടന്നത്.

നൈജീരിയായിലെ രണ്ടു ക്രൈസ്തവ ദേവാലയങ്ങളിലാണ് ആ്ക്രമണം നടന്നത്. സെന്റ് മോസസ് കത്തോലിക്കാ ദേവാലയവും മാറാനാത്ത പ്രൊട്ടസ്റ്റന്റ് ദേവാലയവുമാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.
ആരാധനയ്ക്കിടയിലായിരുന്നു ആക്രമണം. മൂന്നു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവരും കത്തോലിക്കരാണ്. മുപ്പതിലേറെ പേരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്. ഇവരില്‍ കൂടുതലാളുകളും പ്രൊട്ടസ്റ്റന്റ് വിശ്വാസികളാണ്.

ലോകത്ത് ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന രാജ്യമാണ് നൈജീരിയ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.