നൈജീരിയ: ഫുലാനികള്‍ കൊച്ചുകുട്ടികളെയടക്കം പത്തു ക്രൈസ്തവരെ കൊന്നൊടുക്കി

നൈജീരിയ: നൈജീരിയായില്‍ നിന്നു വീണ്ടുമൊരു ദുരന്തവാര്‍ത്ത. ജിഹാദിസ്റ്റ് ഫുലാനി ഹെര്‍ഡെസ്‌മെന്‍ പത്തു ക്രൈസ്തവരെ കൊന്നൊടുക്കി. 4,6,8 വയസ് പ്രായമുളള കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെയാണ് ഫുലാനികള്‍ മൃഗീയമായി കൊല ചെയ്തത്. നൂറുകണക്കിന് വീടുകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.

പ്ലേറ്റോവു ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അല്ലാഹു അക്ബര്‍ വിളിച്ചുകൊണ്ടും ആയുധങ്ങള്‍ കയ്യിലേന്തി കറുത്ത വസ്ത്രം ധരിച്ചുമായിരുന്നു ഫുലാനികളുടെ വരവ്, വെളുപ്പിന് ഒരുമണിയോടെയായിരുന്നു സംഭവം. യുഎസ് കേന്ദ്രമായുള്ള ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആക്രമണത്തെതുടര്‍ന്ന് 700 ഓളം പേര്‍ ഭവനരഹിതരായിട്ടുണ്ട്. ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ ഗവണ്‍മെന്റിന് കഴിയാത്തത് ജനങ്ങളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഓപ്പണ്‍ ഡോര്‍സ് യുഎസ്എ യുടെ റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ മതപീഡനങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് നൈജീരിയ.

ബോക്കോ ഹാരമും ഫുലാനികളുമാണ് നൈജീരിയായിലെ ക്രൈസ്തവരുടെ ഉറക്കം കെടുത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.