നൈജീരിയായില്‍ സുവിശേഷപ്രഘോഷകനും ഗര്‍ഭിണിയായ ഭാര്യയും വെടിയേറ്റ് മരിച്ചു

തരാബാബ: കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സുവിശേഷപ്രഘോഷകനും ഗര്‍ഭിണിയായ ഭാര്യയും അക്രമികളുടെ വെടിയേറ്റ് മരിച്ചു.

റവ. ഇമ്മാനുവല്‍ സാബായും ഭാര്യ ജൂലിയാനയുമാണ് കൊല്ലപ്പെട്ടത്. ഡോങ്കയിലെ ക്രിസ്ത്യന്‍ റിഫോര്‍മഡ് ചര്‍ച്ചിലെ പാസ്റ്ററായിരുന്നു ഇമ്മാനുവല്‍. ഈ ദമ്പതികള്‍ക്ക് ഒന്നുുമുതല്‍ 19 വരെ പ്രായമുള്ള എട്ട് മക്കളുണ്ട്. ഒമ്പതാമത്തെ കുഞ്ഞിനെ ജൂലിയാന ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു.

അതിക്രൂരവും മനഷ്യത്വരഹിതവുമായ പ്രവൃത്തിയാണ് ഇതെന്ന് തരാബ ഗവര്‍ണര്‍ പാസ്റ്ററുടെ കൊലപാതകത്തോട് പ്രതികരിച്ചു. നൈജീരിയായില്‍ തുടര്‍ച്ചയായി ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം,കൊലപാതകം എന്നിവയ്‌ക്കെല്ലാം അവര്‍ ഇരകളാകുന്നുണ്ട്. ബോക്കോ ഹാരം, ഇസ്ലാമിക തീവ്രവാദികള്‍, ഹെര്‍ഡ്‌സ്‌മെന്‍ എന്നിവരാണ് അക്രമം അഴിച്ചുവിടുന്നതില്‍ മുമ്പന്തിയിലുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.