നൈജീരിയായില്‍ സുവിശേഷപ്രവര്‍ത്തകനെ കൊലപെടുത്തി

അബൂജ: നൈജീരിയായിലെ കഡുന സംസ്ഥാനത്ത് സുവിശേഷപ്രവര്‍ത്തകന്‍ സിലാസ് യാക്കുബ് അലിയെ കൊലപ്പെടുത്തി. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംങ് ഓള്‍ സഭയിലെ അംഗമായിരുന്നു. ശനിയാഴ്ച കഫാന്‍ചാനിലേക്ക് പോയ പാസ്റ്ററെ ഞായറാഴ്ച കിബോറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കത്തോലിക്കാ വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ നൈജീരിയായില്‍ 43,000 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. 18,500 ക്രൈസ്തവരെ കാണാതായിട്ടുണ്ട്. 17500 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഒരു കോടി ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുണ്ട്. 2000 ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ബോക്കോ ഹാരം, ഫുലാനി എന്നിങ്ങനെയുള്ള തീവ്രവാദസംഘങ്ങളാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.