നൈജീരിയ: തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മരിച്ചതായി അതിരൂപത

കാഡുന: മാര്‍ച്ച്മാസത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ വൈദികന്‍ മരണമടഞ്ഞതായി അതിരൂപതയുടെ പത്രക്കുറിപ്പ്. ഫാ ജോസഫ് അ്ക്കറ്റെ ബാക്കോയുടെ മരണമാണ് അതിരൂപത അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് എട്ടിനാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. അക്രമികളുടെ കൈകളില്‍ അദ്ദേഹം മരണമടഞ്ഞതായി അതിരൂപത ചാന്‍സലര്‍ ഫാ. ക്രിസ്റ്റ്യന്‍ ഇമ്മാനുവല്‍ അറിയിച്ചു. ഏപ്രില്‍ 18 നും 20 നും ഇടയ്ക്കാണ് മരണം സംഭവിച്ചതെന്ന്ാണ് അനുമാനം. മരണത്തിലേക്ക് നയിച്ച സാഹചര്യം,തീയതി എന്നിവയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.

സെന്റ്‌ജോണ്‍സ് കത്തോലിക്കാ ഇടവകവികാരിയായിരുന്നു 48 കാരനായഫാ.ബാക്കോ.

കൊള്ളക്കാരുടെ മര്‍ദ്ദനമേറ്റാണ് വൈദികന്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. വലിയൊരു തുക മോചനദ്രവ്യമായി ആവശ്യപ്പെട്ട് അദ്ദേഹത്തെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടാവാം. പീഡനങ്ങളെ അതിജീവിക്കാന്‍ കഴിയാതെ മരണമടഞ്ഞതാവാം.അതിരൂപത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.