നൈജീരിയ:വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു വൈദികര്‍ കൊല്ലപ്പെട്ടു

നൈജീരിയ: വൈദികരുടെ രക്തത്തിന് വേണ്ടി വീണ്ടും നൈജീരിയ ദാഹിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് വൈദികരാണ് ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത്. കാഡുനയിലും ഈഡോയിലുമാണ് വൈദികര്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട വൈദികരില്‍ ഒരാളായ ഫാ. വൈറ്റസ് ബോരോഗോ കാഡുന സ്‌റ്റേറ്റ് പോളിടെക്‌നിക്കിലെ ചാപ്ലയിനായിരുന്നു. 50 വയസായിരുന്നു .ജൂണ്‍ 25 നാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

ഫാ.ക്രിസ്റ്റഫര്‍ ഓഡിയയാണ് കൊല്ലപ്പെട്ട മറ്റൊരുവൈദികന്‍. ജൂണ്‍ 26 നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും. ജാട്ടുവിലെ സെന്റ് ഫിലിപ്പ് കാത്തലിക് സെക്കന്ററി സ്‌കൂള്‍പ്രിന്‍സിപ്പലായിരുന്നു 41 കാരനായ വൈദികന്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമായി നൈജീരിയ മാറിയിരിക്കുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആദ്യ മൂന്നുമാസങ്ങളില്‍ 900 പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞവര്‍ഷം ആകെ 4,650 പേരാണ് ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. ജൂണ്‍ മാസത്തില്‍തന്നെ കത്തോലിക്കാദേവാലയം ആക്രമിച്ച് 30 പേരെ തട്ടിക്കൊണ്ടുപോകുകയും 40 പേരെ കൊല്ലുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.