തട്ടിക്കൊണ്ടുപോകപ്പെട്ട സെമിനാരിവിദ്യാര്‍ത്ഥികള്‍ മോചിതരായി

നൈജീരിയ: ഇക്കഴിഞ്ഞ തിങ്കളാഴ്ച സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നു സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിതരായി. കഫാന്‍ചാന്‍ രൂപത ചാന്‍സിലര്‍ ഫാ. ഇമ്മാനുവല്‍ ഒക്കോലയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രിയാണ് മൂന്നു സെമിനാരിവിദ്യാര്‍ത്ഥികളെ കൊളളസംഘം തട്ടിക്കൊണ്ടുപോയത് 48 മണിക്കൂറിനുള്ളില്‍ ഇവരുടെ മോചനം സാധ്യമായെന്ന് ചാന്‍സലര്‍ അറിയിച്ചു.

ആറു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ആകെ 130 സെമിനാരിക്കാരാണ് ഇവിടെയുള്ളത് വൈദികരെയും ക്രൈസ്തവരെയും തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായില്‍ പതിവു സംഭവമായിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.