കോവിഡ് രോഗികള്‍ക്കായി ആശുപത്രികള്‍ മുഴുവന്‍ വിട്ടു കൊടുത്തു കൊണ്ട് നൈജീരിയായിലെ സഭ

ലാഗോസ്: കോവിഡ് 19 രോഗികള്‍ക്കായി സഭയുടെ ആശുപത്രിസംവിധാനങ്ങള്‍ മുഴുവന്‍ ഉപയോഗിക്കാമെന്ന് നൈജീരിയായിലെ കത്തോലിക്കാസഭ അധികാരികളെ അറിയിച്ചു. നൈജീരിയായിലെ സഭയുടെ കീഴില്‍ 435 ഹോസ്പിറ്റലുകളും ക്ലിനിക്കുകളുമാണ് ഉള്ളത്. അബൂജ ആര്‍ച്ച് ബിഷഫ് ഇഗ്നേഷ്യസ് കൈയ്ഗാമയാണ് ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് കത്തെഴുതിയത് .

നൈജീരിയ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് അഗസ്റ്റ്യന്‍ അക്യുബെസ് കത്തോലിക്കാ ആശുപത്രികളുടെയും അനുബന്ധസ്ഥാപനങ്ങളുടെയും മുഴുവന്‍ വിലാസവും വിവരങ്ങളും അധികാരികള്‍ക്ക് കൈമാറി. ഗവണ്‍മെന്ഡറ് സെക്രട്ടറി ബോസ് മുസ്തഫ സഭാധികാരികള്‍ക്ക് നന്ദി അറിയിച്ചു.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍പ്രകാരം നൈജീരിയായില്‍ 276 രോഗികളുണ്ട്. ആറു മരണങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ അബുജ, ലാഗോസ് എന്നിവ ലോക്ഡൗണിലാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.