നൈജീരിയ: കത്തോലിക്കാ വൈദികന് ബെന്‍സണ്‍ ബുലസ് ലൂക്കായെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. സെപ്തംബര്‍ 13 രാത്രി 8.45 നാണ് സംഭവം. കഫാന്‍ചാന്‍ രൂപതയിലെ വൈദികനായ ഇദ്ദേഹത്തെ താമസസ്ഥലത്തു നിന്നാണ് തട്ടിക്കൊണ്ടുപോയത്, അന്ചുവാന സെന്റ് മാത്യൂസ് കത്തോലിക്കാ ദേവാലയത്തിലെ വികാരിയായിരുന്നു.
വൈദികന്റെ മോചനത്തിന് വേണ്ടി രൂപത വിശ്വാസികളോട് പ്രത്യേക പ്രാര്‍ത്ഥനസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നൈജീരിയായില്‍ കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് സ്ഥിരം സംഭവമായിക്കഴിഞ്ഞിരിക്കുന്നു. ഇതിനകം പല വൈദികരെയും തട്ടിക്കൊണ്ടുപോകുകയും പിന്നീട് അവര്‍ മോചിതരാകുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഫാ. ബെന്‍സണും മോചിതനാകുമെന്ന പ്രതീക്ഷയിലാണ് പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍.